ചെറുപുഷ്പ മിഷന്‍ ലീഗ് ഭാരത സഭയുടെ പുണ്യം: മാര്‍ ലോറന്‍സ് മുക്കുഴി

ചെറുപുഷ്പ മിഷന്‍ ലീഗ് ഭാരത സഭയുടെ പുണ്യം:  മാര്‍ ലോറന്‍സ് മുക്കുഴി

തലശേരി: ചെറുപുഷ്പ മിഷന്‍ ലീഗ് ഭാരത സഭയുടെ പുണ്യമാണെന്ന് ബെല്‍ത്തങ്ങാടി രൂപത ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തലശേരി അതിരൂപതയിലെ സന്ദേശ ഭവനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തലശേരി അതിരൂപതയുടെ അധ്യക്ഷനും സീറോ മലബാര്‍ വൊക്കേഷന്‍ കമ്മീഷനംഗവുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മിഷന്‍ ലീഗ് ദേശീയ രക്ഷാധികാരിയും സീറോ മലബാര്‍ വൊക്കേഷന്‍ കമ്മീഷനംഗവുമായ മാര്‍ ജേക്കബ് മുരിയ്ക്കന്‍, സംസ്ഥാന രക്ഷാധികാരിയും തിരുവല്ല അതിരൂപതാധ്യക്ഷനുമായ തോമസ് മാര്‍ കുറിലോസ്, തലശേരി അതിരൂപത മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് വലിയമറ്റം, തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാബ്ലാനി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ചെറുപുഷ്പ മിഷന്‍ ലീഗ് പ്രഥമ ദേശീയ പ്രസിഡന്റും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യന്‍ ജോസഫ് ജൂബിലി സന്ദേശം നല്‍കി.

സീറോ മലബാര്‍ വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.സെബാസ്റ്റാന്‍ മുട്ടംതൊട്ടില്‍, ദേശീയ ഡയറക്ടര്‍ റവ. ഡോ. ജയിംസ് പുന്നപ്ലാക്കല്‍, അന്തര്‍ ദേശീയ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, വൈസ് ഡയറക്ടര്‍ ഫാ. ആന്റണി തെക്കേമുറി എന്നിവര്‍ സന്ദേശം നല്‍കി.

മിഷന്‍ ലീഗ് സംസ്ഥാന ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍, കര്‍ണാടക സംസ്ഥാന ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുല്ലുകാട്ട്, കേരള സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ജ്ഞാനദാസ്, സന്ദേശ ഭവന്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, തലശേരി അതിരൂപത പ്രസിഡന്റ് സുനില്‍ കല്ലിടുക്കില്‍, ഷംഷാബാദ് രൂപതാ ഡയറക്ടര്‍ ഫാ. ലിയോ വെമ്പില്‍, സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഡയറക്ടര്‍ ഫാ.മാത്യു മുളയോലില്‍, മിസ്സിസാഗാ രൂപതാ ഡയറക്ടര്‍ സിസ്റ്റര്‍ ജെസിലിന്‍ സിഎംസി, ഖത്തര്‍ മിഷന്‍ ലീഗ് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ടോം, ഏലിക്കുട്ടി എടാട്ട് എന്നിവര്‍ സംസാരിച്ചു.

ദേശീയ വൈസ് ഡയറക്ടര്‍ ഫാ.ജോസഫ് മറ്റം ആമുഖ പ്രസംഗം നടത്തി. തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ.വിപിന്‍ വടക്കേപറമ്പില്‍ സ്വാഗതവും ദേശീയ ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത് നന്ദിയും പറഞ്ഞു.

പരിപാടിക്ക് മുന്നോടിയായി നടന്ന ദിവ്യബലിയില്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികന്‍ ആയിരുന്നു.

ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട്, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബെന്നി മുത്തനാട്ട്, തലശേരി അതിരൂപതാ ഭാരവാഹികളായ ജയ്‌സണ്‍ പുളിച്ചമാക്കല്‍, സുനില്‍ ചെന്നിക്കര, സി.റോഷ്‌നി എഫ്‌സിസി, ഷേര്‍ളി സിബി, എലിക്കുട്ടി എടാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.