പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍: സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് യു പി പൊലീസ്

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍: സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് യു പി പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ തടവിലായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തു. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യു പി പൊലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മണിക്കൂര്‍ കസ്റ്റഡിയില്‍വെച്ച ശേഷമാണ് പൊലീസ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ലഖിംപൂര്‍ ഖേരിയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് യുപി പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു.

പ്രിയങ്കയെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റ് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് സ്ഥരീകരിച്ചിട്ടില്ല. പ്രിയങ്കയെ തടങ്കലില്‍ പാര്‍പ്പിച്ച ലക്നൗവിലെ ഗസ്റ്റ് ഹൗസ് താല്‍കാലിക ജയില്‍ ആക്കി മാറ്റാനാണ് തീരുമാനം.
അതേസമയം ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ലക്‌നൗ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ലഖിംപൂര്‍ ഖേരിയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഭൂപേഷിന്റെ പ്രതിഷേധം.

രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ നീക്കങ്ങള്‍. മണിക്കൂറുകളായി എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് പറഞ്ഞ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പ്രധാനനമന്ത്രി മറുപടി പറയണമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.