മാറ്റമില്ലാതെ ഇന്ധനക്കൊള്ള: രണ്ടാഴ്ചയ്ക്കിടെ ഡീസലിന് വര്‍ധിച്ചത് മൂന്നു രൂപയിലധികം

മാറ്റമില്ലാതെ ഇന്ധനക്കൊള്ള: രണ്ടാഴ്ചയ്ക്കിടെ ഡീസലിന് വര്‍ധിച്ചത് മൂന്നു രൂപയിലധികം

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് ലിറ്ററിന് 3.04 രൂപയാണ് വര്‍ധനവുണ്ടായത്. ഡീസലിന് ലിറ്ററിന് 3.68 രൂപയാണ് ഇതുവരെ വര്‍ധിച്ചത്. തിരുവന്തപുരത്ത് പെട്രോളിന് 20 പൈസ വര്‍ധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി.

കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വര്‍ധിച്ച് യഥാക്രമം 81.84, 75.75 രൂപയായി. എറണാകുളത്ത് പെട്രോളിന് 0.18 പൈസ വര്‍ധിച്ച് 81.24 രൂപയായി. ഡീസലിന് 21 പൈസ കൂടി 75.06 ആയി.

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്. തുടര്‍ച്ചയായ പത്ത് ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ചൊവ്വാഴ്ച മാത്രമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കാതിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.