ലോകസുന്ദരിമത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ യുഎഇ സുന്ദരിയുമെത്തും

ലോകസുന്ദരിമത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ യുഎഇ സുന്ദരിയുമെത്തും

ദുബായ്: ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ യുഎഇ പ്രതിനിധിയുമുണ്ടാകും. ബുർജ് ഖലീഫയിലെ അമർാനി റിസ്റ്റോറന്‍റില്‍ വച്ച് നടന്ന പരിപാടിയില്‍ മിസ് യൂണിവേഴ്സ് ഓർഗനൈസേഷനും യൂഗെന്‍ ഇവന്‍റ്സുമാണ് യുഎഇ ലോകസുന്ദരിയ്ക്കായുളള മത്സരം ഉണ്ടാകുമെന്ന് അറിയിച്ചത്.

ഇന്ന് മുതലാണ് മത്സരത്തിലേക്കുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. 18 നും 20 നും ഇടയില്‍ പ്രായമുളളവർക്ക് missuniverseuae.com എന്ന വെബ്സൈറ്റിലൂടെ യുഎഇയുടെ ലോകസുന്ദരിപട്ടത്തിനായുളള മത്സരത്തിന് അപേക്ഷ നല്കാം. യുഎഇയിലെ താമസക്കാർക്കും അപേക്ഷിക്കാം.

ഒക്ടോബർ 15 നായിരിക്കും കാസ്റ്റിംഗ് കാള്‍. ഒക്ടോബർ 20 ന് തെരഞ്ഞെടുത്ത 30 പേരെ പ്രഖ്യാപിക്കും. പിന്നീടുളള 10 ദിവസങ്ങളില്‍ ഇവർക്കുളള പരിശീലനവും മത്സരങ്ങളും നടക്കും. അന്തിമ വിജയയിയെ നവംബർ ഏഴിന് ലോകസുന്ദരി പട്ടത്തിനായുളള 70 മത് എഡിഷന്‍ ഇസ്രായേലില്‍ നടക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.