യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്

യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്

ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു. 264452 പരിശോധനകള്‍ നടത്തിയപ്പോള്‍ 144 പേരില്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 221 പേരാണ് രോഗമുക്തി നേടിയത്. 4734 ആണ് ആക്ടീവ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 737373 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 730530 പേർ രോഗമുക്തി നേടി. 2109 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 85.8 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയത്. 

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണെന്നും രാജ്യം കോവിഡിനെ അതിജീവിക്കുകയാണെന്നും അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഏറെ ആശ്വാസത്തോടെയാണ് രാജ്യം കേട്ടത്. ഇന്നലെ 156 പേരില്‍ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.