രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് വമ്പന്‍ ജയം

രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് വമ്പന്‍ ജയം

അബുദാബി: രാജസ്ഥാന്‍ റോയല്‍സിന് എതിരെ കൊല്‍ക്കത്തക്ക് വന്‍ ജയം. ജയത്തോടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് കടക്കുന്നതിന് അരികിലെത്തി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 171 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 85 റണ്‍സിന് ഓള്‍ഔട്ടായി. 86 റണ്‍സിന്റെ ജയം നേടിയതോടെ നെറ്റ്‌റണ്‍റേറ്റ് കൂടുതല്‍ മെച്ചപ്പെടുത്താനും കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞു. 14 കളിയില്‍ നിന്ന് ഏഴ് ജയവും ഏഴ് തോല്‍വിയുമായി 14 പോയിന്റോടെയാണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തിരിക്കുന്നത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയ ലക്ഷ്യത്തിലേക്ക് പൊരുതാന്‍ പോലും രാജസ്ഥാന്‍ തയ്യാറായില്ല. 36 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി പിടിച്ചു നിന്ന രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന്റെ തോല്‍വിയുടെ മാര്‍ജിന്‍ കുറച്ചത്. രാജസ്ഥാന്‍ നിരയില്‍ പിന്നെ രണ്ടക്കം കണ്ടത് ശിവം ദുബെ മാത്രം.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ശിവം മവി നാല് വിക്കറ്റും ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് കരുതലോടെയുള്ള തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയക്. ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം നേടി. ശിവം മവിയാണ് കളിയിലെ താരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.