സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കൊഫേപോസ ഹൈക്കോടതി റദ്ദാക്കി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കൊഫേപോസ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ (കൊഫേപോസ) ഹൈക്കോടതി റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നയ്ക്ക് ജയിലിന് പുറത്തിറങ്ങാനാവില്ല. കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കരുതല്‍ തടങ്കല്‍ കോടതി ശരിവെച്ചു.

ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ വെക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ കോടതി റദ്ദാക്കിയത്.

സ്വപ്നയെ കരുതല്‍ തടങ്കലില്‍ വെക്കുമ്പോള്‍ തന്നെ അവര്‍ എന്‍.ഐ.എ കേസിലെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരുകയായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്. നാളെയാണ് സ്വപ്നയുടെ കരുതല്‍ തടങ്കല്‍ അവസാനിക്കാനിരുന്നത്. ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.