ന്യൂഡൽഹി: വോക്സ് വാഗൺ മാർച്ചിൽ SUV വിഭാഗത്തിൽ ഇന്ത്യയിൽ പുറത്തിറക്കിയ പുതിയ മോഡലായ ടി- റോക്കിന്റെ നിലവിലെ എല്ലാ ബുക്കിംങ്ങൾക്കും വാഹനം കെെമാറിയതായി കമ്പനി അറിയിച്ചു. കോവിസ് കാലമായതിനാൽ വാഹനങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനും ബുദ്ധിമുട്ട് നേരിടുന്നതിനാൽ ബുക്കിംഗ് സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായും സൂചിപ്പിച്ചു. 19.99 ലക്ഷം മുതൽ എകസ് ഷോറും വില വരുന്ന ടി-റോക്ക് വോക്സ് വാഗണിന്റെ മോഡുലാർ ട്രാൻസ് വേഴ്സ് മെട്രിക്ക്സ് പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്.കൂപെ റൂഫിംഗ് സ്റ്റൈലിൽ തീർത്തിരിക്കുന്ന ടി-റോക്ക് വാഹന പ്രേമികളുടെ മനം കവർന്നിരിക്കുന്നു.
1.5 ലിറ്റർ ഇവിഓ ടിഎസ്ഐ എൻജിനും ഏഴ് സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനുമാണ് ടി-റോക്കിൽ നൽകിയിരിക്കുന്നത്. പനോരമിക്ക് സൺ റൂഫും, എബിഎസ്, ഇഡി, ആറു എയർബാഗുകൾ മുതലായവ എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളും ടി-റോക്കിൽ ഉൾപ്പെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.