ഇടി പരീക്ഷയില്‍ 5-സ്റ്റാര്‍! സുരക്ഷയില്‍ ടോപ് എത്തുന്ന ആദ്യ മാരുതി കാറായി ഡിസയര്‍

ഇടി പരീക്ഷയില്‍ 5-സ്റ്റാര്‍! സുരക്ഷയില്‍ ടോപ് എത്തുന്ന ആദ്യ മാരുതി കാറായി ഡിസയര്‍

വാഹന പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന കാറാണ് 2024 മാരുതി സുസുക്കി ഡിസയര്‍. ഇന്ത്യയില്‍ വരവറിയിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡിസയര്‍. ഗ്ലോബല്‍ NCAPല്‍ 5-സ്റ്റാര്‍ നേടികൊണ്ട് സുരക്ഷയുടെ കാര്യത്തില്‍ ഫുള്‍ മാര്‍ക്ക് കരസ്ഥമാക്കിയ ആദ്യ മാരുതി കാറായി മാറിയിരിക്കുകയാണ് 2024 മാരുതി സുസുക്കി ഡിസയര്‍.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും യാത്രക്കാര്‍ക്കുമുള്ള സുരക്ഷയില്‍ ഗംഭീര മാര്‍ക്കാണ് ഇടി പരീക്ഷയില്‍ കാര്‍ സ്വന്തമാക്കിയത്. നവംബര്‍ 11 ന് ഇന്ത്യയില്‍ നാലാം തലമുറ ഡിസയര്‍ അരങ്ങേറ്റം കുറിക്കും. ആറ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, EBD ഉള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയുമായാണ് വാഹനം എത്തുന്നത്.

മുതിര്‍ന്നവരുടെയും കുട്ടികളുടെയും യാത്രക്കാരുടെയും സുരക്ഷയില്‍ മൂന്നാം തലമുറ ഡിസയര്‍ രണ്ട് സ്റ്റാര്‍ മാത്രമായിരുന്നു നേടിയിരുന്നത്. വാഹനത്തിന്റെ രൂപകല്‍പനയും പരിമിതമായ സുരക്ഷയും ഏറെ വിമര്‍ശനം നേരിടുകയും ചെയ്തു. അതിനെല്ലാമുള്ള മറുപടിയാണ് നാലാം തലമുറ ഡിസയര്‍. സുരക്ഷയുടെ കാര്യത്തില്‍ ഫൈവ് സ്റ്റാര്‍ നേടിയതോടെ വിപണിയില്‍ വാഹനത്തിന് ഡിമാന്‍ഡ് കൂടുമെന്ന് ഉറപ്പ്. പുതിയ ഡിസയറിന്റെ എക്‌സ് ഷോറൂം വില 6.70 ലക്ഷം രൂപയായിരിക്കും എന്നാണ് പ്രതീക്ഷ. സബ് കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റില്‍, സെഡാന്‍ 2025 ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍, ഹ്യുണ്ടായ് ഓറ തുടങ്ങിയ മോഡലുകളോട് വാഹനം മത്സരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.