ഇരുചക്ര വാഹന യാത്രക്കാര്‍ തെരുവ് നായക്കളെ സൂക്ഷിക്കുക

ഇരുചക്ര വാഹന യാത്രക്കാര്‍ തെരുവ് നായക്കളെ സൂക്ഷിക്കുക

കൊച്ചി: അലഞ്ഞുതിരിയുന്ന തെരുവ് നായക്കള്‍ ലോകമെമ്പാടുമുള്ള നിരത്തുകളില്‍ വാഹന യാത്രക്കാര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണെന്ന് എംവിഡി. കണക്കുകള്‍ പ്രകാരം റോഡില്‍ അലയുന്ന നായ്ക്കള്‍ മൂലം 1,376 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇക്കാലത്ത് റോഡപകടങ്ങള്‍ക്ക് ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് തെരുവ് മൃഗങ്ങളാണ്. ഏതുനിമിഷവും അലഞ്ഞ് തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കള്‍ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം.

പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. അതിനാല്‍ ഒരു അടിയന്തര ഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടതെന്നാണ് കുറിപ്പ് ഓര്‍മ്മപ്പെടുത്തുന്നത്.

ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത് ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.