കൊച്ചി: നിങ്ങളും സൂപ്പര്‍ ഹീറോയാണ്! നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിന്റെയും സുരക്ഷ വാഹനമോടിക്കുന്ന നിങ്ങളിലാണെന്നാണാ എംവിഡി ഓര്‍മ്മിപ്പിക്കുന്നത്.
അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിങിലെ ശ്രദ്ധ. അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫന്‍സീവ് ഡ്രൈവിങ്.
ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തില്‍ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിര്‍ണായക ഘടകം. വേഗത കൂടുന്തോറും തീരുമാനം എടുക്കാനുള്ള സമയം കുറയുകയും എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും.
അപ്രതീക്ഷിതമായി പലതിനെയും നമുക്ക് നിരത്തില്‍ നേരിടേണ്ടി വന്നേക്കാമെന്ന് പറയുന്ന കുറിപ്പില്‍ അതൊരു കുരുന്നു ജീവനാകാമെന്നും മറ്റേതെങ്കിലും ജീവിയാകാമെന്നും ഓര്‍മമിപ്പിക്കുന്നു. മിതമായ വേഗതയില്‍ തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിങിലൂടെ ആര്‍ക്കും അപകടമുണ്ടാകാതെ അത്തരം സാഹചര്യം തരണം ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഹീറോയാകുന്നു. സൂപ്പര്‍ ഹീറോ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.