കൊച്ചി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പതിച്ചിരിക്കുന്ന നടപടിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. ചിത്രം പതിച്ചതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെതിരേ കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്.
സ്വകാര്യ ആശുപത്രിയില്‍നിന്ന് പണം കൊടുത്ത് വാക്സിന്‍ സ്വീകരിച്ച തനിക്ക് പ്രധാന മന്ത്രിയുടെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതു കൊണ്ട് ആര്‍ക്കും യാതൊരു പ്രയോജനവുമില്ല. പണം കൊടുത്ത് വാക്സിന്‍ എടുക്കുമ്പോള്‍ ലഭിക്കുന്നത് സ്വകാര്യ രേഖയാണ്. രാഷ്ട്രീയ നേതാക്കളെ വാഴ്ത്തുന്നതിനായി ഇത്തരം പ്രചാരണം നടത്തുന്നത് സുപ്രീംകോടതി വിലക്കിയിട്ടുള്ളതാണ്. പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടാത്തവര്‍ക്ക് അതില്ലാതെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ കഴിയും വിധം കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.