ദുബായ്: യുഎഇയില്‍ വെള്ളിയാഴ്ച 136 പേരില്‍ മാത്രമാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 204 പേർ രോഗമുക്തി നേടി. 2 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 285453 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 136 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 737509 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 730734 പേർ രോഗമുക്തി നേടി. 2111 പേരാണ് മരിച്ചത്.
സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ 50 താഴെയായി ചുരുങ്ങി. 48 പേരില്‍ രോഗം റിപ്പോർട്ട് ചെയ്തപ്പോള്‍ 41 പേർ രോഗമുക്തി നേടി. 138 പേർ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 3 മരണവും വെളളിയാഴ്ച സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 547497 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തതെങ്കില്‍ 536534 പേർ രോഗമുക്തി നേടി. 8739 പേരാണ് മരിച്ചത്.
ഖത്തറില്‍ യാത്രചെയ്ത് എത്തിയ 27 പേരിലും രാജ്യത്ത് തന്നെയുളള 45 പേരിലും കോവിഡ് റിപ്പോർട്ട് ചെയ്തു. 67 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ 235663 പേരാണ് രോഗമുക്തി നേടിയത്. 607 മരണവും റിപ്പോർട്ട് ചെയ്തു.
ബഹ്റിനില്‍ 80 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 43 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 612 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. നാല് പേർ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കുവൈറ്റില്‍ 35 പേരില്‍ പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തു. 39 പേർ രോഗമുക്തി നേടി. 1 മരണവും രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ 412016 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 408918 പേർ രോഗമുക്തി നേടി. 2453 പേരാണ് മരിച്ചത്. 645 ആണ് ആക്ടീവ് കേസുകള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.