ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി. 17 മുതല്‍ 25 വരെയുള്ള പരീക്ഷകളുടെ തീയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഈ മാസം ആറ് മുതല്‍ 11 വരെയായിരുന്നു ആദ്യം നെറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആറ് മുതല്‍ എട്ട് വരെയാക്കിയിരുന്നു. പിന്നീടത് 17 മുതലാക്കി മാറ്റിയിരുന്നു. മറ്റുചില പ്രധാന പരീക്ഷകള്‍ ഇതേ ദിവസം നടക്കുന്നത് കൊണ്ടാണ് പരീക്ഷ മാറ്റി വെക്കുന്നത് എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
അതേസമയം, യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഒരാഴ്ചക്കുള്ളില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. എല്ലാ ദിവസവും വെബ്സൈറ്റ് പരിശോധിക്കണമെന്ന് എന്‍ ടി എ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ തീയതി എന്നിവ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. മുന്നൂ മണിക്കൂറാണ് നെറ്റ് പരീക്ഷയുടെ സമയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.