തൃശൂര്‍: 2024 ലെ മികച്ച നടനുള്ള  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസയാണ് മികച്ച നടി.
 മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ്  സ്വന്തമാക്കി.  ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാന രചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി. 
തൃശൂര്‍ രാമ നിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്‌ക്രീനിങ് രണ്ട് ദിവസം മുന്‍പാണ് പൂര്‍ത്തിയായത്.
പുരസ്‌കാരങ്ങളുടെ വിശദാംശങ്ങള്‍: 
മികച്ച നടന്‍ - മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി - ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം -ജ്യോതിര്‍മയി (ബൊഗെയ്ന്‍ വില്ല), ദര്‍ശനാ രാജേന്ദ്രന്‍ (പാരഡൈസ്)
അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം -ടൊവിനോ തോമസ് (എആര്‍എം), ആസിഫ് അലി (കിഷ്‌കിന്ധാ കാണ്ഡം)
മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് - പാരഡൈസ് (പ്രസന്ന വിതനഗേ)
സ്വഭാവ നടന്‍ -സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍
സ്വഭാവ നടി - ലിജോമോള്‍
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ - പായല്‍ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം
വിഷ്വല്‍ എഫക്റ്റ് - എആര്‍എം
നവാഗത സംവിധായകന്‍ -ഫാസില്‍ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ
ജനപ്രിയ ചിത്രം -പ്രേമലു
നൃത്ത സംവിധാനം -ഉമേഷ് - ബൊഗേയ്ന്‍ വില്ല
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് -പെണ്‍ -സയനോര-ബറോസ്
ആണ്‍ -രാജേഷ് ഗോപി -ബറോസ്
വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാ ചിത്രം, ബൊഗെയ്ന്‍ വില്ല
മേക്കപ്പ് -റോണക്‌സ് സേവ്യര്‍ - ഭ്രമയുഗം, ബൊഗെയ്ന്‍ വില്ല
ശബ്ദ രൂപകല്‍പന - ഷിജിന്‍ മെല്‍വിന്‍, അഭിഷേക് -മഞ്ഞുമ്മല്‍ ബോയ്‌സ്
സിങ്ക് സൗണ്ട് -അജയന്‍ അടാട്ട് - പണി
കലാ സംവിധാനം-അജയന്‍ ചാലിശേരി -മഞ്ഞുമ്മല്‍ ബോയ്‌സ്
എഡിറ്റിങ് -സൂരജ് -കിഷ്‌കിന്ധാ കാണ്ഡം
മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)
മികച്ച പിന്നണി ഗായകന്‍- കെ.എസ്. ഹരിശങ്കര്‍ (എആര്‍എം)
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
മികച്ച സംഗീത സംവിധായകന്‍- സുഷിന്‍ ശ്യാം (ബോഗേയ്ന്‍ വില്ല)
മികച്ച ഗാന രചയിതാവ്- വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍)- 1. ലാജോ ജോസ് 2. അമല്‍ നീരദ് (ബോഗേയ്ന്‍ വില്ല)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിതനഗെ (പാരഡൈസ്).
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.