പാലാ: പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്ന് മൂന്ന് കൗണ്‍സിലര്‍മാര്‍. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്.
നഗരസഭയിലെ 13,14, 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. ഈ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നില്ല. പാലായില്‍ നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎം നിരസിച്ചതിനെ തുടര്‍ന്നാണ് ബിനു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയത്.
ഇരുപത് വര്‍ഷം പാലായില്‍ കൗണ്‍സിലറായിരുന്നു ബിനു. ബിജെപി സ്ഥാനാര്‍ത്ഥിയായും സിപിഎം സ്ഥാനാര്‍ത്ഥിയായും ബിനു ഇതിന് മുന്‍പ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക സ്ഥാനാര്‍ത്ഥിയും ബിനു ആയിരുന്നു.
കേരളാ കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തില്‍ തന്നെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകള്‍ ദിയ. കന്നി അങ്കത്തിനിറങ്ങിയ ഇരുപത്തൊന്നുകാരിയായ ദിയ ബിരുദധാരിയാണ്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ പഠനം പൂര്‍ത്തിയാക്കിയ ദിയ എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
നാല്‍പത് വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.