ഇപിഎഫ്: ഒഴിവാക്കപ്പെട്ടവര്‍ക്ക് പദ്ധതിയില്‍ ഇനിയും ചേരാം; 2026 ഏപ്രില്‍ 30 വരെ അവസരം

ഇപിഎഫ്: ഒഴിവാക്കപ്പെട്ടവര്‍ക്ക് പദ്ധതിയില്‍ ഇനിയും ചേരാം; 2026 ഏപ്രില്‍ 30 വരെ അവസരം

ന്യൂഡല്‍ഹി: ഇപിഎഫ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട യോഗ്യരായ ജീവനക്കാര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ വീണ്ടും അവസരമൊരുക്കി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 2026 ഏപ്രില്‍ 30 വരെയാണ് അവസരം. ഇപിഎഫ്ഒയുടെ 73-ാം സ്ഥാപക ദിനാഘോഷത്തില്‍ കേന്ദ്ര തൊഴില്‍മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം 2017 ജൂലൈ ഒന്നിനും 2025 ഒക്ടോബര്‍ 31 നും ഇടയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്കാണ് അവസരം ലഭിക്കുക. യോഗ്യരായ ജീവനക്കാരെ സ്വമേധയാ പദ്ധതിയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് പ്രത്യേക അവസരമുണ്ട്. ഇക്കാലയളവില്‍ ജോലിക്ക് ചേര്‍ന്ന ഏതൊരു ജീവനക്കാരെയും ഇപിഎഫ്ഒ പോര്‍ട്ടല്‍ വഴി പദ്ധതിയുടെ ഭാഗമാക്കാം. ജീവനക്കാരില്‍ നിന്നുള്ള വിഹിതം ഇക്കാലയളവില്‍ ഈടാക്കില്ല. തൊഴിലുടമയുടെ വിഹിതം, പലിശ, മറ്റ് നിരക്കുകള്‍, 100 രൂപ പിഴത്തുക എന്നിവ അടച്ചാല്‍മതി.

പിഎഫുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ ചേരാം. ഇവര്‍ പിഴയായി 100 രൂപ നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.