തിരുവനന്തപുരം: അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കാന്‍ പഞ്ചായത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരെ പുനര്‍നിര്‍ണയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതിനാണ് പുതിയ നീക്കം. അപ്പീല്‍ അധികാരികളെയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ (എസ്.പി.ഐ.ഒ.)യും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ (എസ്.എ.പി.ഐ.ഒ.)യുമാണ് പുനര്‍ നിര്‍ണയിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഗ്രാമപ്പഞ്ചായത്തുകളില്‍ സെക്രട്ടറിയായിരുന്നു എസ്.പി.ഐ.ഒ. താഴെ പറയുന്ന രീതിയിലാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത്: എസ്.എ.പി.ഐ.ഒ.-അക്കൗണ്ടന്റുമാര്‍. അപ്പീല്‍ അധികാരി-പി.എ.യു. സൂപ്പര്‍വൈസര്‍. പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ്: എസ്.പി.ഐ.ഒ.-ജൂനിയര്‍ സൂപ്രണ്ട്. എസ്.എ.പി.ഐ.ഒ.- സീനിയര്‍ ക്ലാര്‍ക്ക്. അപ്പീല്‍ അധികാരി- പി.എ.യു. യൂണിറ്റ് സൂപ്പര്‍വൈസര്‍.
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്: എസ്.പി.ഐ.ഒ.- ജൂനിയര്‍ സൂപ്രണ്ട്. എസ്.എ.പി.ഐ.ഒ.- സീനിയര്‍ ക്ലാര്‍ക്ക്. അപ്പീല്‍ അധികാരി- പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍.
പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്: എസ്.പി.ഐ.ഒ.- സീനിയര്‍ സൂപ്രണ്ട്. എസ്.എ.പി.ഐ.ഒ.- ജൂനിയര്‍ സൂപ്രണ്ട്. അപ്പീല്‍ അധികാരി- പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍. ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് തസ്തിക ഇല്ലാത്ത ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളില്‍ അസിസ്റ്റന്റ് സെക്രട്ടറി എസ്.പി.ഐ.ഒ.യുടെ ചുമതല വഹിക്കണം. പി.എ.യു. സൂപ്പര്‍വൈസര്‍മാര്‍ ഇല്ലാത്ത പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളില്‍ സൂപ്പര്‍വൈസറുടെ ചുമതല വഹിക്കാത്ത ജൂനിയര്‍ സൂപ്രണ്ട് എസ്.പി.ഐ.ഒ. ആയി ചുമതല വഹിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.