സൗദിയില്‍ ട്രെയിനിലും ബസിലും മുഴുവന്‍ സീറ്റിലും യാത്ര ചെയ്യാം; അനുമതി രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രം

സൗദിയില്‍ ട്രെയിനിലും ബസിലും മുഴുവന്‍ സീറ്റിലും യാത്ര ചെയ്യാം; അനുമതി രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രം

റിയാദ്: സൗദി അറേബ്യയിൽ പൊതുവാഹനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും.നഗരങ്ങളില്‍ സര്‍വീസുകള്‍ നടത്തുന്ന ബസുകളിലും ട്രെയിനുകളിലും, തെക്കൻ സൗദിയിലെ ജിസാന്‍ പട്ടണത്തിനും ഫുർസാൻ ദ്വീപിനും ഇടയിൽ സർവീസ് നടത്തുന്ന ബോട്ടുകളിലും, മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. എന്നാൽ യാത്രക്കാര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങള്‍ക്കു മാത്രമാണ് ഇതില്‍ ഇളവുള്ളത്. യാത്രയില്‍ ഉടനീളം മാസ്‌കുകള്‍ ധരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ച മറ്റു പ്രോട്ടോകോളുകൾ പാലിക്കുകയും ചെയ്യണമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.