സഭാ തര്‍ക്കത്തില്‍ ചര്‍ച്ചക്കില്ല; മതങ്ങള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ലതല്ലെന്നും കാതോലിക്കാ ബാവ

സഭാ തര്‍ക്കത്തില്‍ ചര്‍ച്ചക്കില്ല; മതങ്ങള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ലതല്ലെന്നും കാതോലിക്കാ ബാവ

കോട്ടയം: സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭ ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കി ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ. മതങ്ങള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ലെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. കുടിയേറ്റ കര്‍ഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാതോലിക്കാ ബാവ പറഞ്ഞു.

സഭ തര്‍ക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സുപ്രീം കോടതി വിധിയോടെ അവസാനിച്ചു. അത്തരം ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല വിധി അംഗീകരിച്ചാല്‍ സഭയില്‍ സമാധാനം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. മതങ്ങള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ എന്തെങ്കിലും നീതിവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ തിരുത്താനുള്ള ഉത്തരവാദിത്വം മതത്തിനുണ്ട്. മതങ്ങളില്‍ തെറ്റ് സംഭവിച്ചാല്‍ അത് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുന്നത് നല്ലതല്ല. അങ്ങനെയുള്ളവര്‍ വൈദിക ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ പരിസ്ഥിതി ചൂഷണത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. മനുഷ്യന്റെ ആര്‍ത്തികൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവരുത്. ഇത് സാധാരണ ജനങ്ങള്‍ ചെയ്യുന്നതല്ല. കുടിയേറ്റ കര്‍ഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നതെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.