മോന്‍സന്റെ സാമ്പത്തിക ഇടപാട്; ആറു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും

 മോന്‍സന്റെ സാമ്പത്തിക ഇടപാട്; ആറു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: പുരാവസ്തു തട്ടിപ്പ് മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. മോന്‍സണ്‍ മാവുങ്കലിന്റെ ജീവനക്കാരായ ആറുപേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ജെയ്സണ്‍, സനീഷ്, മാത്യു, നിബുരാജ്, സുബ്രു, അന്‍സില്‍ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക.

ആറ് പേരുടെ ബാങ്ക് അക്കൗണ്ടിലൂടെ മോന്‍സണ്‍ ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എടിഎം കാര്‍ഡും ബാങ്ക് പാസ് ബുക്കും കൈകാര്യം ചെയ്തിരുന്നത് മോന്‍സണ്‍ തന്നെയാണ്. സ്വര്‍ണം പണയം വച്ചും മോന്‍സണ് പണം നല്‍കിയതായി ജീവനക്കാര്‍ പറയുന്നു.

അതിനിടെ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ മേക്കപ്പ്മാന്‍ ജോഷിയെ എറണാകുളം പോക്സോ കോടതിയില്‍ ഇന്ന് ഹാജരാക്കും. ഇന്നലെ ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.