ഖത്തറില്‍ ശൈത്യകാല പച്ചക്കറിച്ചന്തകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഖത്തറില്‍ ശൈത്യകാല പച്ചക്കറിച്ചന്തകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഖത്തർ: ഖത്തറിൽ ശൈത്യകാല പച്ചക്കറിച്ചന്ത പ്രവർത്തനം തുടങ്ങി. 150 പ്രാദേശിക ഫാമുകളാണ് ഇത്തവണത്തെ പച്ചക്കറി ചന്തയിൽ പങ്കെടുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഖത്തറിൽ ഇത്തവണ ശൈത്യകാല പച്ചക്കറിച്ചന്ത പ്രവർത്തനം തുടങ്ങിയത്.

നാടൻ പച്ചക്കറി വിഭവങ്ങളും വിവിധ തരം പഴവർഗങ്ങളും ഈത്തപ്പഴം, തേൻ മുതലായവയാണ് ശൈത്യകാല ചന്തകളിൽ ലഭ്യമാകുക. കർഷകർ തന്നെ നേരിട്ട് വില്പ്പന നടത്തുന്നുവെന്നതാണ് ചന്തകളുടെ പ്രത്യേകത. വിലവർധനവ് ഒഴിവാക്കുന്നതിനായി ഇടനിലക്കാരില്ലാതെയുള്ള വിപണി ശൈലിയാണ് ഈ ചന്തകളുടെ പ്രവർത്തനത്തിനായി മുനിസിപ്പാലിറ്റി മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

കൂടാതെ വ്യാഴം മുതൽ ശനി വരെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ചന്തകളുടെ പ്രവർത്തനം. 16000 ടൺ പച്ചക്കറികളാണ് കഴിഞ്ഞ സീസണിൽ ഇത്തരം ചന്തകളിലൂടെ വിറ്റഴിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.