തിരുവനന്തപുരം: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തിരുവനന്തപുരത്ത് ക്യാമ്പസ് ഫ്രണ്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. യോഗി ആദിത്യനാഥിന്റെ വേഷത്തിലെത്തിയ ആളിനെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്.
ട്വിറ്ററില്‍ വൈറലായ ദൃശ്യങ്ങള്‍ കണ്ട ലഖ്നൗ സ്വദേശികളായ രണ്ട് പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. ലഖ്നൗ സൈബര്‍ പൊലീസ് വിഷയത്തില്‍ കേസെടുത്തു. സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമമെന്നടക്കമുള്ള വകുപ്പുകള്‍ ചുമത്തി സൈബര്‍ പൊലീസാണ് കേസെടുത്തത്.
കണ്ടാലറിയുന്ന ചിലര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ അന്വേഷണം തുടങ്ങിയെന്ന് ലഖ്നൗ പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കേരള പൊലീസുമായി ബന്ധപ്പെടുമെന്നും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.