പാരീസ് : യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം സമുദായമുള്ള ഫ്രാൻസിന് അടുത്ത കാലത്തായി ഇസ്‌ലാമിക തീവ്രവാദ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നൈസ് തീവ്രവാദികളിൽ പലരുടെയും ലക്ഷ്യമാണ്. ഫ്രഞ്ച്, അന്തർദ്ദേശീയ വിനോദ സഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ഒരു ഹോളിഡേ ഹബ് എന്നാണ് നൈസ് അറിയപ്പെടുന്നത്.
2016 ജൂലൈ 14 ന്, ഫ്രാൻസിന്റെ ദേശീയ അവധി ദിനമായ ബാസ്റ്റിലേ ദിനം ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് ആളുകൾ നൈസി ലെ വെടിക്കെട്ട് പ്രദർശനം കാണാനായി തടിച്ചുകൂടിയിരുന്നു. അവരുടെ ഇടയിലേക്ക് ഒരു തീവ്രവാദി ട്രക്ക് ഓടിച്ചു കയറ്റി ,ഏകദേശം 86 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ആയിരക്കണക്കിന് പേർ ഇപ്പോഴും ആ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല.
ജിഹാദികൾക്കുള്ള പ്രജനന കേന്ദ്രം
ഫ്രഞ്ച് റിവിയേരയിലെ സമ്പന്ന നഗരം ക്രമേണ ജിഹാദിസ്റ്റുകളുടെ പ്രജനന കേന്ദ്രമെന്ന നിലയിൽ കുപ്രസിദ്ധി നേടി. ഫ്രഞ്ച് സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികൾ പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ഉള്ളൂ. 2014 ലെ നൈസിന്റെ കാർണിവലിനെ ലക്ഷ്യമാക്കി ഒരു ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തിരുന്നു.അൾജീരിയയിൽ ജനിച്ച ഫ്രഞ്ചുകാരനായ ഇബ്രാഹിം ബൗഡിന, ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന പരിപാടിയിൽ ബോംബ് സ്ഫോടനം നടത്തുവാൻ പദ്ധതിയിട്ടിരുന്നതായി ഫ്രാൻസിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ജനറൽ ഡയറക്ടറേറ്റ് ഫോർ ഇന്റേണൽ സെക്യൂരിറ്റിയുടെ (ഡിജിഎസ്ഐ) ഒരു രേഖ പറയുന്നു.
2014-ൽ നൈസ് വീണ്ടും മാധ്യമശ്രദ്ധയിലേക്കു വന്നു . ഒരു കുടുംബം മുഴുവൻ, 11 പേർ, നൈസിൽ നിന്നും സിറിയയിലേക്ക് ജിഹാദിനായി കുടിയേറി . കുടുംബത്തിലെ മൂത്തമകൻ തീവ്രമായ മതപരമായ വീക്ഷണങ്ങൾ കാരണം രണ്ട് വർഷമായി ഇന്റലിജൻസ് വൃത്തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.
മികച്ച ജിഹാദി റിക്രൂട്ടർ
ഫ്രാൻസിലെ ഏറ്റവും പ്രമുഖ ജിഹാദികളിലൊരാളായ ഒമർ ഡയബിയുടെ കുടുംബം നൈസിലാണ് . 80 ഓളം ഫ്രഞ്ച് പൗരന്മാരെ ,ജിഹാദി ലക്ഷ്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ അഭിമാനിക്കുന്ന ഡയബിയെ സിറിയയിലെ വിദേശ പോരാളികളെ റിക്രൂട്ട് ചെയ്യുന്നവരിൽ ഒരാളായി തീവ്രവാദ വിരുദ്ധ സർക്കിളുകളിൽ അറിയപ്പെടുന്നു. 2015 ഓഗസ്റ്റിൽ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്, എന്നാൽ 2016 ജൂണിൽ ഫ്രഞ്ച് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിൽ സിറിയയ്ക്ക് പുറത്ത് വൈദ്യസഹായം ലഭിക്കുന്നതിനിടയിൽ അമേരിക്കൻ സൈന്യം കണ്ടു പിടിക്കുന്നത് ഒഴിവാക്കുന്നതിനായി താൻ മരിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി. അൽ നുസ്ര ജിഹാദി ഗ്രൂപ്പിലെ അംഗമായ ഡയാബി കൂടുതൽ പ്രമുഖ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പുമായി അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാൽ ഡോക്യുമെന്ററിയിൽ 2015 ജനുവരി, നവംബർ മാസങ്ങളിൽ പാരീസിലും പരിസരത്തും നടന്ന ആക്രമണത്തിന് അദ്ദേഹം അംഗീകാരം നൽകിയതായി പറയുന്നുണ്ട്.ഓഗസ്റ്റ് 31 നാണ് വടക്കുപടിഞ്ഞാറൻ സിറിയയിൽ നിന്നും ഡയബിയെ അറസ്റ്റ് ചെയ്തത്.
വർദ്ധിച്ചു വരുന്ന തീവ്രവാദപ്രവർത്തങ്ങളുടെ പശ്ചാത്തലത്തിൽ നൈസ് അഭിഭാഷകർ, മനശാസ്ത്രജ്ഞർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ ഒരു ടീമിനെ സ്ഥാപിച്ചുകൊണ്ട് വിദേശത്ത് ജിഹാദ് നടത്താൻ രാജ്യം വിടുന്നതിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുകയാണ്. മടങ്ങിയെത്തുന്ന ജിഹാദികളെ സമൂഹവുമായി വീണ്ടും സമന്വയിപ്പിക്കാൻ സഹായിക്കുന്നതിന് പ്രോഗ്രാമുകൾ നിലവിലുള്ള പ്രദേശം കൂടിയാണ് നൈസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.