ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ച 80 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 133 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. 203988 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 740289 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 734695 പേർ രോഗമുക്തി നേടി. 2138 പേർ മരിച്ചു.
സൗദി അറേബ്യയില്‍ 43 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 39 പേർ രോഗമുക്തി നേടി. 2 മരണവും റിപ്പോർട്ട് ചെയ്തു. സൗദിയില്‍ ഇതുവരെ 548848 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 537761 പേർ രോഗമുക്തി നേടി. 8802 പേരാണ് മരിച്ചത്. 52 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ബഹ്റിനില്‍ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 30 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് 369 ആണ് സജീവ കോവിഡ് കേസുകള്‍. 3 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജ്യത്ത് 275249 പേരാണ് രോഗമുക്തി നേടിയത്. 1393 പേർ മരിച്ചു.
ഖത്തറില്‍ രാജ്യത്ത് തന്നെയുളള 107 പേരിലും യാത്ര ചെയ്ത് എത്തിയ 12 പേരിലും കോവിഡ് സ്ഥിരീകരിച്ചു. 1360 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 239871 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 237900 പേർ രോഗമുക്തി നേടി. 611 പേരാണ് മരിച്ചത്.
കുവൈറ്റില്‍ 25 പേർക്ക് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 30 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ 412793 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 410021 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.