ആലപ്പുഴ: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സി.പി.എമ്മിന്റെ പരസ്യ ശാസന ഏറ്റുവാങ്ങിയതിനു പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി. സുധാകരന്‍. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കുറേക്കൂടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ഇത് പാര്‍ട്ടി സമ്മേളനകാലമാണ്. ശക്തമായ സാന്നിധ്യമായി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
അന്വേഷണ കമ്മിഷന്‍ പറഞ്ഞ കാര്യങ്ങളെല്ലാം അടഞ്ഞ അധ്യായമാണ്. അതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ സംഘടനാപ്രശ്‌നങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സമ്മേളനങ്ങളില്‍ സജീവമായി തന്നെ പങ്കെടുക്കും. നടപടി നേരിട്ടെങ്കിലും സുധാകരന്‍ ആലപ്പുഴ ജില്ലാ ഓഫീസിലെത്തി പ്രവര്‍ത്തിക്കുന്നുണ്ട്.
ജയിച്ച മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച് സലാം ഉന്നയിച്ച പരാതികള്‍ ശരിയാണെന്ന് പാര്‍ട്ടി കമ്മീഷനും കണ്ടെത്തിയതോടെയാണ് സുധാകരനെതിരെ നടപടിയുണ്ടായത്. എളമരം കരീമും കെ.ജെ തോമസും ഉള്‍പ്പെട്ട അന്വേഷണ കമ്മിഷന്‍ സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ സമര്‍പ്പിച്ചത്. സമ്മേളന കാലമായിട്ടും ഇളവ് നല്‍കാതെ നേതൃത്വം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വയ്ക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തക്ക രീതിയില്‍ പ്രവര്‍ത്തിച്ചില്ല, സഹായ സഹകരണങ്ങള്‍ നല്‍കിയില്ല തുടങ്ങിയ കണ്ടെത്തലുകളാണ് സുധാകരന് എതിരെയുണ്ടായിരുന്നത്. സുധാകരനെ സഹകരിപ്പിക്കുന്നതില്‍ എച്ച് സലാമിനും വീഴ്ചപറ്റിയെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.