ഫലാജ് അല്‍ മുല്ലയില്‍ നേരിയ ഭൂചലനം

ഫലാജ് അല്‍ മുല്ലയില്‍ നേരിയ ഭൂചലനം

ദുബായ്: യുഎഇയിലെ ഫലാജ് അല്‍ മുല്ലയില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 3.21 ഓടെയാണ് ചലനമനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്‍റെ പ്രകമ്പനമോ തുടർ ചലനമോ രാജ്യത്ത് വേറെ എവിടെയും അനുഭവപ്പെട്ടില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കഴിഞ്ഞമാസം ഷാ‍ർജയിലെ അല്‍ ഫയ, ഫുജൈറയിലെ ദിബ്ബ എന്നിവിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.