അല്‍മായ ശാക്തീകരണം സഭയുടെ കെട്ടുറപ്പിന് അനിവാര്യം: ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി

അല്‍മായ ശാക്തീകരണം സഭയുടെ കെട്ടുറപ്പിന് അനിവാര്യം:  ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി

കൊച്ചി: അല്‍മായ ശാക്തീകരണവും വിശ്വാസ പരിശീലനവും സഭയുടെ കെട്ടുറപ്പിന് അനിവാര്യമാണെന്ന് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. കേരള കാത്തലിക് ഫെഡറേഷന്റെ (കെ.സി.എഫ്) ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാന്‍ ആഴമായ വിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണ്. നിഷ്ഠയോടെയുള്ള വിശ്വാസ പരിശീലനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. അല്‍മായര്‍ നിസംഗതയോടെ നോക്കി നില്‍കാതെ പുതുതലമുറയ്ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കാന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.

ഭവനങ്ങളാണ് പരിശീലനത്തിന്റെ പ്രധാന വേദി. മാതാപിതാക്കള്‍ ജീവിത മാതൃക വഴി വിശ്വാസ ജീവിതത്തിലേക്ക് മക്കളെ വഴി നടത്തണം. നാം ഒറ്റക്കെട്ടായി പ്രതിസന്ധികളെ നേരിടാന്‍ തയ്യാറാകണം. അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് ക്രൈസ്ത ഐക്യം സംജാതമാക്കപ്പെടണം. കെസിഎഫ് പോലുള്ള അല്‍മായ സംഘടനകള്‍ ഐക്യത്തിന്റെ വേദികള്‍ സൃഷ്ടിച്ച് കത്തോലിക്കാ സഭയില്‍ അല്‍മായര്‍ തമ്മിലുള്ള ബന്ധത്തിന് ആഴമായ ബലം കൊടുക്കാന്‍ മുന്നോട്ടു വരണമെന്നും മാര്‍ പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍ദേശിച്ചു.

കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തില്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, പി.കെ.ജോസഫ്, വര്‍ഗീസ് കോയിക്കര, ജെസ്റ്റിന്‍ കരിപ്പാട്ട്, ബിജു പറയനിലം, ആന്റണി നൊറോണ, വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ. കെ.എം. ഫ്രാന്‍സിസ് (പ്രസിഡന്റ്), അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് (ജനറല്‍ സെക്രട്ടറി), വി.പി മത്തായി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.