രാജ്യസഭ: ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

രാജ്യസഭ: ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാനത്ത് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കാണ് ശൂരനാട് രാജശേഖരനും ജോസ് കെ മാണിയും  തമ്മില്‍ മത്സരം നടക്കുക.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാജശേഖരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 29നാണ് വോട്ടെടുപ്പ്.

ജോസ് കെ മാണി ഇന്നലെ ഇടതുനേതാക്കള്‍ക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് ജോസ് കെ മാണി രാജ്യസഭാ അംഗത്വം ഒഴിഞ്ഞത്.

അതേസമയം നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 17ന് നടക്കും. നവംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നവംബര്‍ 29 തിങ്കളാഴ്ച രാവിലെ ഒൻപത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ അന്നുതന്നെ വൈകിട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയാവും. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.