ഒരിക്കലും സൂര്യവെളിച്ചം കടന്നു ചെല്ലാത്ത നാട്; ഒടുക്കം കണ്ണാടിയിലൂടെ പരിഹാരം !

ഒരിക്കലും സൂര്യവെളിച്ചം കടന്നു ചെല്ലാത്ത നാട്; ഒടുക്കം കണ്ണാടിയിലൂടെ പരിഹാരം !

സൂര്യപ്രകാശം എത്തി നോക്കാത്ത നഗരം. അങ്ങനെയൊരു സ്ഥലമാണ് യൂറോപ്പിലെ വിഗാനെല്ല. മലകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തില്‍ ശൈത്യകാലമായാല്‍ മാസങ്ങളോളം സൂര്യപ്രകാശം ലഭിക്കില്ല. ഇറ്റലിയുടെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാത്തതുകൊണ്ട് ഇവിടുത്തുകാര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുമുണ്ട്. സഹിക്ക വയ്യാതായപ്പോള്‍ ഈ നഗരം വിട്ട് ഇതില്‍ പലരും മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. എങ്കിലും ഇതില്‍ ഭൂരിഭാഗം പേരും സ്വന്തം സ്ഥലം വിട്ടു പോകാന്‍ മനസില്ലാത്തവരാണ്.

അങ്ങനെ ഈ പ്രശ്‌നത്തിന് പരിഹാരം തേടി ജനങ്ങളും അധികാരികളും ഇറങ്ങി പുറപ്പെട്ടു. സൂര്യപ്രകശം ഇങ്ങോട്ടേക്ക് എത്തിക്കാനുള്ള എല്ലാ വഴികളും അവര്‍ തേടി. അവസാനം ഒരിക്കലും സൂര്യവെളിച്ചം എത്താതിരുന്ന ആ പട്ടണത്തിലേക്ക് സൂര്യപ്രകാശം എത്തി.
ശൈത്യകാലത്താണ് ഇവിടുത്തുകാര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശം ഇങ്ങോട്ടേക്ക് തീരെ പ്രവേശിക്കില്ല. ഇതുമൂലം പ്രദേശ വാസികള്‍ക്ക് ഉണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇവിടെ ജനവാസം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രിയനഗരം വിട്ടുപോകാന്‍ ഇവര്‍ക്ക് ആകില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് സൂര്യപ്രകാശം എത്താത്തത്?

ആയിരം മീറ്ററോളം ഉയരമുള്ള രണ്ട് മലകള്‍ക്കിടയിലുള്ള താഴ് വരയിലാണ് ഈ പട്ടണം ഉള്ളത്. ഈ മലകളാണ് സൂര്യപ്രകാശത്തെ തടഞ്ഞു നിര്‍ത്തുന്നത്. മല നികത്തുക എന്നത് ഒരിക്കലും സ്വീകാര്യമായ കാര്യമല്ല. പ്രകൃതിയ്ക്ക് കോട്ടം വരുത്തി കൊണ്ടുള്ള നടപടിയ്ക്ക് ഇവിടുത്തുകാരും അധികാരികളും തയ്യാറായിരുന്നില്ല. അതുകൊണ്ടുള്ള ദോഷഫലങ്ങളും ഏറെയാണ്.

അങ്ങനെ അധികാരികള്‍ ബുദ്ധിപരമായൊരു തീരുമാനത്തിലെത്തി. സൂര്യപ്രകാശത്തിന് തടസം നില്‍ക്കുന്ന മലകള്‍ക്കിടയില്‍ ഒരു കണ്ണാടി സ്ഥാപിക്കുക. അങ്ങനെ ഈ രണ്ട് മലകള്‍ക്കും ഇടയില്‍ 500 മീറ്റര്‍ ഉയരമുള്ള വലിയൊരു കണ്ണാടി സ്ഥാപിച്ചു. അങ്ങനെയാണെങ്കില്‍ ശൈത്യകാലത്തും ഇങ്ങോട്ടേക്ക് പ്രകാശം ലഭിക്കും. ജിയാകോമോ ബോണ്‍സാനി, ജിയാനി ഫെരാരി എന്നീ എന്‍ജിനീയര്‍മാരാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

അങ്ങനെ ഒരിക്കലും സൂര്യപ്രകാശം ലഭിക്കില്ല എന്ന് കരുതിയ ഇവിടുത്തുകാര്‍ക്കിടയിലേക്ക് അതും സാധ്യമായി. ഇവരുടെ ഈ ആശയത്തിന് അധികാരികള്‍ അനുമതി നല്‍കുകയായിരുന്നു. ഒട്ടും താമസിയാതെ എട്ടു മീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ ഉയരവുമുള്ള കണ്ണാടി ഈ മലയിടുക്കുകളില്‍ സ്ഥാപിക്കുകയായിരുന്നു.

അങ്ങനെ ഈ കണ്ണാടി പട്ടണത്തെയും അവിടുത്തുകാരുടെ ജീവിതത്തേയും ഒരു പോലെ പ്രകാശഭരിതമാക്കി. ഒരു ലക്ഷം യൂറോയാണ് ഈ പദ്ധതിയ്ക്കായി ചെലവാക്കിയത്. സൂര്യന്റെ ദിശമാറ്റത്തിനനുസരിച്ച് ചലനം നിയന്ത്രിക്കാനുള്ള സോഫ്റ്റ്വെയറും മറ്റു സംവിധാനങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സൂര്യപ്രകാശത്തെ പോലെയല്ലെങ്കിലും വിഗാനെല്ല സ്വദേശികളുടെ പ്രശ്‌നത്തിന് പരിഹാരമാകാന്‍ ഈ കണ്ണാടിയ്ക്ക് സാധിച്ചു. ഇപ്പോള്‍ സൂര്യപ്രകാശം ലഭിക്കാത്ത മറ്റു സ്ഥലങ്ങളും ഈ ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.