ചെന്നൈ: മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെയുള്ള നീലഗിരി മൗണ്ടന്‍ റെയില്‍വേയാണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍. അഞ്ച് മണിക്കൂറിനുള്ളില്‍ ഇത് 46 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുന്നത്. സമതലങ്ങളില്‍ നിന്ന് മലനിരകളിലേക്ക് കുത്തനെയുള്ള കുന്നുകളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.
നിരപ്പായ റോഡുകളിലെ സൈക്കിളുകളേക്കാള്‍ വേഗത കുറവാണ് ഇതിന്. മൂടല്‍മഞ്ഞുള്ള കുന്നുകള്‍, തേയിലത്തോട്ടങ്ങള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍, കുത്തനെയുള്ള മല, വളവുകള്‍ എന്നിവയിലൂടെയുള്ള ഈ മെല്ലെപോക്ക് യാത്രയെ കൂടുതല്‍ സവിശേഷമാക്കുന്നു. യാത്രാമധ്യേ 208 വളവുകള്‍, 16 തുരങ്കങ്ങള്‍, 250 ലധികം പാലങ്ങള്‍ എന്നിവയിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്.
കുത്തനെയുള്ള ചരിവുകളില്‍ കൂടി യാത്ര ചെയ്യുന്നതിന് ഈ ട്രാക്കില്‍ ഒരു പ്രത്യേക 'റാക്ക്-ആന്‍ഡ്-പിനിയന്‍' സംവിധാനം ഉപയോഗിക്കുന്നു. എന്നാല്‍ മാത്രമേ സുരക്ഷിതമായി കയറാന്‍ സാധിക്കൂ. ഇത് ട്രെയിന്‍ വളരെ സാവധാനത്തില്‍ നീങ്ങാന്‍ നിര്‍ബന്ധിതമാക്കുന്നു. ഇതോടൊപ്പം നൂറുകണക്കിന് വളവുകളും നിരവധി തുരങ്കങ്ങളും പാലങ്ങളും ഉണ്ട്.
യാത്രക്കാര്‍ പറയുന്നത് യാത്രയാണ് പ്രധാനം വേഗതയല്ല എന്നാണ്. കുന്നിന്‍ മുകളിലേക്ക് ഏറ്റവും വേഗത്തില്‍ കയറുക എന്നതല്ല ഇതിന്റെ ലക്ഷ്യം. കയറ്റം, കാഴ്ചകള്‍, മൂടല്‍മഞ്ഞ്, തേയിലത്തോട്ടങ്ങള്‍, കാട്ടിലെ വായു എന്നിവ ആസ്വദിക്കുക എന്നതാണ്. ജനാലകളില്‍ നിന്ന് നോക്കിയാല്‍ പച്ചപ്പു നിറഞ്ഞ കുന്നുകള്‍, താഴ്‌വരകള്‍, മേഘങ്ങള്‍, തണുത്ത പര്‍വതങ്ങള്‍ എന്നിവ കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.