ഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; കിണര്‍ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം

 ഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; കിണര്‍ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം

കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരിച്ച കുട്ടിക്കും ആശുപത്രിയിലായ കുട്ടികള്‍ക്കും കോളറയുടെ ലക്ഷണമില്ല.

ഒരാഴ്ച മുമ്പായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ യമീന്‍ മരിച്ചത്. ഭക്ഷണം കഴിച്ച യമീന്‍ അടക്കം 11 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തുടര്‍ന്ന് കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിരുന്നു. കാക്കൂര്‍ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിവാഹത്തിനായുള്ള ഭക്ഷണം എത്തിച്ചിരുന്ന്. ഭക്ഷ്യസുരക്ഷ വിഭാഗം അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.