തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കും. ജനുവരി മുതല്‍ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാര്‍ഷിക പ്രീമിയം തുക. ഇതു ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 500 രൂപ വീതം മാസത്തവണകളായി ഈടാക്കും.
പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അലവന്‍സായി പ്രതിമാസം നല്‍കുന്ന 500 രൂപ വിതരണം ചെയ്യാതെ മെഡിസെപ്പിലേക്കു മാറ്റും. സര്‍ക്കാര്‍ ഒരുതവണ ഈ പദ്ധതി നടപ്പാക്കിയത് പാളിയിരുന്നു. തുടര്‍ന്നു റീ ടെന്‍ഡര്‍ ചെയ്ത് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണു നടപ്പാക്കുന്നത്.
എല്ലാ ജീവനക്കാരും പെന്‍ഷന്‍കാരും നിര്‍ബന്ധമായി പദ്ധതിയില്‍ ചേരണം. ചേരാത്തവരും ആശ്രിതരുടെ പേര് ചേര്‍ക്കാത്തവരും തിരുത്തല്‍ വരുത്തേണ്ടിവരും. അടുത്ത മാസം 15ന് മുന്‍പ് ഡിഡിഒയ്ക്ക് അപേക്ഷ നല്‍കണം. പെന്‍ഷന്‍കാര്‍ ട്രഷറി ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഒരു വര്‍ഷം മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ കവറേജാണു ലഭിക്കുക (മാരകരോഗങ്ങള്‍ക്ക് ഉയര്‍ന്ന തുകയും). ആശുപത്രികളില്‍ കാഷ്ലെസ് സൗകര്യവുമുണ്ടാകും. ആദ്യ വര്‍ഷം ക്ലെയിം ചെയ്യാത്ത തുകയില്‍ നിന്ന് ഒന്നര ലക്ഷം രൂപ വരെ അടുത്ത വര്‍ഷത്തേക്കു മാറ്റാനാകും.
24 മണിക്കൂറിലേറെ കിടത്തി ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. 1920 രോഗങ്ങള്‍ അംഗീകൃത പട്ടികയിലുണ്ട്. ആശുപത്രി വാസത്തിനു മുന്‍പും ശേഷവും 15 ദിവസം വരെയുള്ള ചെലവുകളും ക്ലെയിം ചെയ്യാന്‍ സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.