ഡിജിപി അനില്‍കാന്തിന്റെ സേവന കാലാവധി 2023 വരെ നീട്ടി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ഡിജിപി അനില്‍കാന്തിന്റെ സേവന കാലാവധി 2023 വരെ നീട്ടി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ഡിജിപി അനില്‍കാന്തിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വര്‍ഷത്തേക്കാണ് പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

ഇതുപ്രകാരം 1988 ബാച്ച്‌ ഐപിഎസ് ഓഫീസറായ അനില്‍കാന്തിന് 2023 ജൂണ്‍ 30 വരെ ഡിജിപി സ്ഥാനത്ത് തുടരാം. ഡിജിപി പദവിയിലിരിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷമെങ്കിലും സേവന കാലാവധി നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനുമുന്‍പ് വിരമിക്കുന്നവര്‍ക്കു വേണമെങ്കില്‍ സ്വമേധയാ സ്ഥാനം ഒഴിയാം.

അനില്‍കാന്തിന്റെ സേവനം 2023 ജൂണ്‍ 30വരെയാണ് നീട്ടിയത്. അല്ലെങ്കില്‍ 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനാണ് അനില്‍കാന്ത് ഡിജിപിയായി അധികാരമേറ്റത്. നിയമിക്കപ്പെടുമ്പോള്‍ ഏഴുമാസം സര്‍വീസാണ് അവശേഷിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.