കൊച്ചിയില്‍ നിന്നുള്ള സിംഗപ്പുര്‍ വിമാന സര്‍വീസുകള്‍ 30 മുതല്‍

കൊച്ചിയില്‍ നിന്നുള്ള സിംഗപ്പുര്‍ വിമാന സര്‍വീസുകള്‍ 30 മുതല്‍

കൊച്ചി: കൊച്ചിയില്‍ നിന്നുള്ള സിംഗപ്പുര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. നാളെ മുതല്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകള്‍ ഉണ്ടാകും.

രാത്രി 10.15 ന് സിംഗപ്പുരില്‍ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും. സിംഗപ്പുരില്‍ നിന്ന് എത്തുന്നവര്‍ കൊച്ചി വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈനുണ്ട്. എട്ടാം ദിനം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ തുടരണം.

പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. കൊച്ചിയില്‍ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഈ വര്‍ഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് സുഹാസ് അറിയിച്ചു.

അതേസമയം ഒമൈക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ക്കു കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.