മഹാസിനഡ് 2023 - പഠന ശിബിരം : ഡിസംബർ 4 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം ) നടത്തപ്പെടുന്നു

മഹാസിനഡ് 2023 - പഠന ശിബിരം : ഡിസംബർ 4 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം ) നടത്തപ്പെടുന്നു

ദുബായ് : ഫ്രാൻസിസ് മാർപ്പാപ്പ ഒക്ടോബർ മാസം ഉദ്‌ഘാടനം നടത്തിയ ‘സിനഡൽ യാത്ര’ യിൽ പങ്കുചേർന്നുകൊണ്ട് ഗ്ലോബൽ മീഡിയ സെൽ മഹാസിനഡ് 2023 നെക്കുറിച്ച് പഠന ശിബിരം സംഘടിപ്പിക്കുന്നു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ , കെ സി വൈ എം , എസ്എംവൈഎം ഗ്ലോബൽ , ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് തലശ്ശേരി ,പാലാ - ചങ്ങനാശ്ശേരി പ്രവാസി അപ്പസ്റ്റോലേറ്റുകൾ എന്നിവയുടെ സഹകരണത്തോടുകൂടെയാണ് ഡിസംബർ 4 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ഓൺലൈൻ സെമിനാർ നടത്തപ്പെടുന്നത്.

കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംബ്ലാനി മുഖ്യ പ്രഭാഷണം നടത്തുന്ന സെമിനാറിൽ ആലപ്പുഴ രൂപതാ മെത്രാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. ചിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് സിന്യൂസ് ലൈവ് ഓൺലൈൻ ഇംഗ്ലീഷ് പോർട്ടലിന്റെ ഉദ്‌ഘാടനവും അനുഗ്രഹപ്രഭാഷണവും നടത്തും. അവോണ സീറോ മലബാർ അപ്പസ്റ്റോലിക് വികാർ ഫാ:ജോണി ലോണിസ് മഴുവഞ്ചേരി പ്രാർത്ഥന ശുശ്രൂഷക്ക് നേതൃത്വം നയിക്കുന്നതുമായിരിക്കും. 2023 ഒക്ടോബറിൽ നടക്കുന്ന സിനഡിലേക്കുള്ള മുന്നൊരുക്കങ്ങൾ രൂപത തലത്തിലും ഭൂഖണ്ഡാടിസ്ഥാനത്തിലും നടന്നു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.