കൊച്ചി: ലക്ഷദ്വീപ് യാത്രാ കപ്പലില്‍ തീപിടിത്തം. ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിയിലാണ് ആന്ത്രോത്ത് ദ്വീപിന് സമീപത്തു വച്ച് തീപിടിത്തം ഉണ്ടായത്. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. അപകടത്തില്‍ ആളപായമില്ല. കവരത്തിയില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോകും വഴി എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു.
കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറലും ചരക്ക് കപ്പലായ സാഗര്‍ യുവരാജും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചു. നിലവില്‍ അപകട നില നിയന്ത്രണ വിധേയമായതായി തുറമുഖ വകുപ്പ് വ്യക്തമാക്കി.
മുന്‍ കരുതലിന്റെ ഭാഗമായി കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് കപ്പലിനെ കെട്ടി വലിച്ച് ആന്ത്രോത്ത് ദ്വീപിലെക്കെത്തിക്കും. തുടര്‍ന്ന് കൊച്ചി തുറമുഖത്തെക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.