മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം; സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്

മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം; സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നത് പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. ഇടുക്കി അടക്കം നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി വീടുകളും വസ്തുവകകളും നശിക്കുമ്പോള്‍ ഭരണാധികാരികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. വലിയ ആശങ്കയും ജീവനെക്കുറിച്ചുള്ള ഭയവും നിലവിലുള്ളപ്പോള്‍ മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഷട്ടറുകള്‍ തുറന്നുവിടുന്നത് ജന ജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണെന്നും പ്രൊലൈഫ് അപ്പോസ്തലേറ്റ് വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഐക്യത്തോടെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. മുല്ലപ്പെരിയാറിന്റെ പേരില്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും ജനങ്ങളെ എപ്പോഴും കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളുടെ ജീവന്‍ വച്ചു കളിക്കരുതെന്നും പ്രൊലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.

മേല്‍നോട്ട സമിതിയുടെ പേര് പറഞ്ഞ് ഡാമിന്റെ നിയന്ത്രണ കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടുകളാണ് ആവര്‍ത്തിക്കുന്നത്. ഇത്തരം രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ സമീപനത്തില്‍ ദുരിതമനുഭവിക്കുന്ന പൊതുജനങ്ങള്‍ പലപ്പോഴും നിസഹായരാവുന്ന അവസ്ഥയാണ് കാണുന്നതെന്നും സാബു ജോസ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.