തൊടുപുഴ: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ വെള്ളം തുറന്നുവിട്ടതിനെതിരെ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോട്ടയം - കുമളി കെ.കെ റോഡില്‍ കക്കികവലയില്‍ ദേശീയപാതയാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.
അതേസമയം വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പുലർച്ചെ രണ്ടരയോടെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് അണക്കെട്ട് തുറന്നത്. പത്ത് ഷട്ടറുകൾ തുറന്നതോടെ പത്തടിയോളം വെള്ളമാണ് സമീപ പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകളിലേക്ക് കയറിയത്. തമിഴ്നാടിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് സമരം ചെയ്യുന്നവർ പറഞ്ഞു.
പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഉയര്‍ത്തിയ പത്ത് ഷട്ടറുകളില്‍ എട്ടെണ്ണം അടച്ചു. രണ്ടു ഷട്ടറുകള്‍ 30 സെമീ വീതം തുറന്ന് 841 ഘനയടി വെള്ളം ഒഴുക്കുന്നു. ജലനിരപ്പ് 142 അടിയില്‍ തുടരുന്നു. നീരൊഴുക്ക് കുറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.