തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 1707 അധ്യാപകരാണ് ഇതുവരെ വാക്‌സിനെടുക്കാത്തത്. ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്സിനെടുക്കാനുണ്ടായിരുന്നെങ്കിലും ശിക്ഷാ നടപടികള്‍ ഭയന്ന് പിന്നീട് പലരും വാക്‌സിനെടുത്തു.
വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 229 അധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്.
ആരോഗ്യ പ്രശ്നങ്ങളാല്‍ വാക്സിനെടുക്കാത്ത അധ്യാപകര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജരാക്കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി റിസള്‍ട്ട് ഹാജരാക്കണം.
ആരോഗ്യ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായി സംസാരിച്ചാണ് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കിയത്. ഈ മാര്‍ഗരേഖയില്‍ മുഴുവന്‍ അധ്യാപകരും അനധ്യാപകരും വാക്സിന്‍ എടുക്കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 110
കൊല്ലം- 90
പത്തനംതിട്ട- 51
കോട്ടയം- 74
ഇടുക്കി- 43
ആലപ്പുഴ- 89
എറണാകുളം- 106
തൃശൂര്‍- 124
പാലക്കാട്- 61
മലപ്പുറം- 201
കോഴിക്കോട്- 151
വയനാട്- 29
കണ്ണൂര്‍- 90
കാസര്‍കോട്- 36
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.