'കാലു പിടിക്കാം; ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ..': മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാര നിര്‍ഭരനായി അല്‍ഫോന്‍സ് കണ്ണന്താനം

'കാലു പിടിക്കാം; ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ..': മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാര നിര്‍ഭരനായി അല്‍ഫോന്‍സ് കണ്ണന്താനം

ന്യുഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ ആവശ്യകതയെപ്പറ്റി രാജ്യസഭയില്‍ വികാര നിര്‍ഭരനായി അല്‍ഫോന്‍സ് കണ്ണന്താനം എം പി. മുല്ലപ്പെരിയാര്‍ ഒരു സുര്‍ക്കി ഡാം ആണെന്നും സുര്‍ക്കി കൊണ്ടുണ്ടാക്കിയ ഡാമിന് 125 വര്‍ഷങ്ങള്‍ അതിജീവിക്കാനാവുക എങ്ങനെയാണെന്നും കണ്ണന്താനം ചോദിച്ചു. മനുഷ്യന്‍ ഉണ്ടാക്കിയ എല്ലാ വസ്തുക്കള്‍ക്കും ഒരു നിശ്ചിത കാലാവധി ഉണ്ട്. 1895 നിര്‍മിച്ചതാണെങ്കിലും നിങ്ങള്‍ക് ഒരു പുതിയ ഡാമിന്റെ ആവശ്യമില്ല എന്ന് കോടതി വിധിച്ചപ്പോള്‍ തങ്ങള്‍ തോറ്റു പോയെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

ഡാം പൊട്ടിയാല്‍ കേരളത്തിന്റെ അഞ്ചു ജില്ലകള്‍ ഇല്ലാതാകും. 35 ലക്ഷം ജനങ്ങള്‍ മരിക്കും. അത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആയിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഒരു മനുഷ്യന് ഇരുനൂറു വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുവാന്‍ സാധ്യമല്ല. ഭാരതത്തിലെ ഒരു മനുഷ്യന്റെ ജീവതകാലം അറുപത്തിയഞ്ചാണെങ്കിലും കേരളത്തില്‍ അത് എഴുപത്തി അഞ്ചെങ്കിലും ഉണ്ടായിരിക്കും. അതായത് എല്ലാ വസ്തുക്കള്‍ക്കും കാലാവധി ഉണ്ടെന്ന് സാരം.

എങ്ങനെയാണ് സുര്‍ക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വര്‍ഷങ്ങള്‍ അതിജീവിക്കാനാവുക? കേരളത്തിലെ 35 ലക്ഷത്തോളം മനുഷ്യര്‍ക്ക് ഇപ്പോള്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ക്ക് പുതിയ ഡാം നിര്‍മ്മിക്കണം. തമിഴ്‌നാടിനു ആവശ്യമുള്ള വെള്ളം നല്‍കാം. ആവശ്യമുള്ള വൈദ്യുതി അവര്‍ ഉല്‍പാദിപ്പിക്കട്ടെ. ആവശ്യമുള്ള മീന്‍ പിടിക്കട്ടെ. പക്ഷെ കേരളത്തിലെ ജനങ്ങളെ സമാധാനത്തോടെ ഉറങ്ങാന്‍ അനുവദിക്കൂ എന്നായിരുന്നു കണ്ണാന്തം വികാര നിര്‍ഭരമായി രാജ്യസഭയില്‍ ആവശ്യപ്പെട്ടത്.

'ബഹുമാനപ്പെട്ട മന്ത്രി, നിങ്ങള്‍ അത്യധികം കഴിവുള്ള, അധികാരമുള്ള വ്യക്തിയാണ് അങ്ങേയ്ക്ക് ഞങ്ങള്‍ക്കു വേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്യാനാകും. സഭയോടും രാജ്യത്തോടും പ്രധാനമന്ത്രിയോടും കാര്യങ്ങള്‍ വ്യക്തമാക്കൂ. ഇന്ത്യ ഒന്നാണ്, ഇന്ത്യയിലെ ജനങ്ങള്‍ ഒന്നാണ്....' വകുപ്പ് മന്ത്രിയോടായി അദ്ദേഹം വ്യക്തമാക്കി.

തന്റെ അമ്മ തന്നെ ഗര്‍ഭം ധരിച്ചത് മഹാരാഷ്ട്രയിലാണ്. ജനിച്ചത് കേരളത്തില്‍. പഠിച്ചത് കേരളത്തിലും ഷില്ലോങിലുമാണ്. എം എല്‍ എ ആയത് കേരളത്തില്‍. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുമുള്ള എംപിയാണ്. നമ്മള്‍ എല്ലാവരും ഈ രാജ്യത്തിന്റെ ഭാഗമാണ്. നമ്മള്‍ ഒന്നാണ്, അതുകൊണ്ടു തന്നെ ഭാരതത്തിലെ ഓരോ ജീവനും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കേരളത്തിലെ ജനങ്ങള്‍ ആരുടെയും കാലുകള്‍ സ്പര്‍ശിക്കുന്നത് അഭിമാനമായി കാണുന്നവരല്ല. എന്നാല്‍ നോര്‍ത്ത് ഇന്ത്യയില്‍ അങ്ങനെയല്ല. കാലുകള്‍ സ്പര്‍ശിച്ച് വണങ്ങുന്നത് അവിടെയൊരു ദൈവിക കാര്യമാണ്. എല്ലാവരുടെയും കാലുകള്‍ സ്പര്‍ശിച്ചു വണങ്ങുവാന്‍ തയാറാണ്. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.

പ്രസംഗത്തിന്റെ വീഡിയോ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.