കൊച്ചി: ചുമട്ടു തൊഴില്‍ നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചതായി കേരള ഹൈക്കോടതി. ചുമട്ടു തൊഴിലിന്റെ കാലം കഴിഞ്ഞതായി ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്.
ഇന്ന് ചുമട്ടു തൊഴിലും തൊഴിലാളികളും ഭൂതകാലത്തിന്‍റെ ശേഷിപ്പ് മാത്രമാണ്. അടിമകളെ പോലെയാണ് കഠിനാധ്വാനികളായ ചുമട്ടു തൊഴിലാളികള്‍ ഇപ്പോള്‍. നേരത്തെ സെപ്ടിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഇത്തരം ടാങ്കുകള്‍ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് ചുമടെടുക്കാന്‍ ഇപ്പോള്‍ മനുഷ്യനെ ഉപയോഗിക്കുന്നത്.
ഇവരില്‍ ഭൂരിപക്ഷം പേരും നന്മയുള്ളവരാണെങ്കിലും ഈ തൊഴില്‍ ചെയ്ത് ജീവിതം നശിച്ചിരിക്കുകയാണ്. 50-60 വയസ് കഴിയുന്നതോടെ ആരോഗ്യം നശിച്ച് ജീവിതമില്ലാത്ത അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് അവര്‍. ലോകത്ത് കേരളത്തില്‍ മാത്രമാകും ചുമട്ടു തൊഴില്‍ ശേഷിക്കുന്നുണ്ടാകൂ. ചുമട്ടു തൊഴിലാളി നിയമം തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു.
ഇനിയെങ്കിലും ഈ സ്ഥിതി മാറണം. ചുമട്ടു തൊഴില്‍ നിര്‍ത്തലാക്കുകയും തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും വേണം. ചുമടെടുക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കണം. ഇവ കൈകാര്യം ചെയ്യാന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വേണമെന്നും കോടതി പരാമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.