കൊച്ചി: കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു.
അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനിച്ച കുട്ടികളുടെ ലിംഗാനുപാതത്തില്‍ കേരളത്തില്‍ 1000 ആണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 951 ആയിരുന്നു. നാലാം സര്‍വേയില്‍ പെണ്‍കുട്ടികളുടെ എണ്ണം 1049 ഉം മൂന്നാം സര്‍വേയില്‍ 1058 ഉം ആയിരുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മാറ്റമുണ്ട്. അഞ്ചാം സര്‍വേ അനുസരിച്ചു നഗരപ്രദേശങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം 983 ഉം ഗ്രാമപ്രദേശങ്ങളില്‍ 922 ഉം ആണ്.
പ്രത്യേകമായി എടുത്തുപറയേണ്ടത് കേരളത്തിലെ പതിനൊന്ന് ജില്ലകൾ പെൺകുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ വളരെ പുറകിലേയ്ക്ക് പോയിരിക്കുന്നു എന്നാണ്. ഉദാഹരണമായി തൃശൂർ ജില്ലയിൽ 1000 ആൺകുട്ടികൾ ജനിക്കുമ്പോൾ 763 പെൺകുട്ടികളെ ജനിക്കുന്നുള്ളൂ. ഇടുക്കി, കണ്ണൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഈ അനുപാതം 900ത്തിലും താഴെയാണ്. പഞ്ചാബ് ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ സംഭവിക്കുന്നപോലെ വിവാഹം കഴിക്കാൻ പെൺകുട്ടികളെ തേടി അന്യസംഥാനങ്ങളിൽ പോകേണ്ട അവസ്ഥ നമ്മുടെ വരും തലമുറ യുവാക്കൾക്കും വരാതിരിക്കാൻ ഇപ്പോഴേ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഭ്രൂണാവസ്ഥയില്‍ ലിംഗനിര്‍ണയം നടത്തി കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെടുന്നുണ്ടോയെന്നു സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.