പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു; സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് മെട്രോമാന്‍

പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു; സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് മെട്രോമാന്‍

പാലക്കാട്: പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ആ കാലം കഴിഞ്ഞുവെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്നു ഇ ശ്രീധരന്‍.

തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്ലാനുകളും പദ്ധതികളും ഉണ്ടെന്നും മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശ്രീധരനെ പോലെയുള്ള ആളുകള്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത് പാര്‍ട്ടിയ്ക്ക് വലിയ നേട്ടമായി അന്ന് ദേശീയ നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഇപ്പോള്‍ വയസ് 90 ആയി. ഈ വയസിലും ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. രാഷ്ട്രീയത്തില്‍ ചേര്‍ന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഇനി രാഷ്ട്രീയത്തില്‍ ഒരു മോഹവുമില്ല. സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല. തോറ്റതിന് പിന്നാലെ വളരെ നിരാശ ഉണ്ടായെന്നും പിന്നീട് അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടിനെ സേവിക്കാന്‍ രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കും. നിലവില്‍ ജനങ്ങളെ സേവിക്കാന്‍ വേണ്ടി മൂന്ന് ട്രസ്റ്റുകള്‍ തന്റെ കീഴിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.