തിരുനെല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുനെല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചെന്നൈ: തിരുനെല്‍വേലിയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അന്‍പഴകന്‍ (14), വിശ്വരഞ്ജന്‍ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അപകടമുണ്ടായത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേല്‍ വീഴുകയായിരുന്നു. രണ്ടു കുട്ടികൾ തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ ഭിത്തി നനഞ്ഞിരുന്നതും മുന്‍പ് പൊട്ടല്‍ ഉണ്ടായിരുന്നതുമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക സൂചന.

വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ സ്കൂളിന്റെ വസ്തുവകകള്‍ നശിപ്പിക്കുകയും വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടം നേരത്തേ അപകടാവസ്ഥയിലായിരുന്നു എന്നാണ് രക്ഷിതാക്കളില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും സ്കൂള്‍ അധികൃതര്‍ കാര്യമാക്കിയില്ലെന്നും അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.