മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് അരുവിത്തുറയില്‍ നസ്രാണി സംഗമവും നമസ്‌കാരവും നടന്നു

മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് അരുവിത്തുറയില്‍ നസ്രാണി സംഗമവും നമസ്‌കാരവും നടന്നു

അരുവിത്തുറ: മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നസ്രാണി സംഗമവും നമസ്‌കാരവും നടന്നു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ തോമാ ശ്ലീഹായുടെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്ന് നസ്രാണികളുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗ്ഗം കളി അവതരിപ്പിച്ചു. പാലാ രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് മലേപ്പറമ്പില്‍, അരുവിത്തുറ പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍ തുടങ്ങി നിരവധി വൈദികര്‍ സന്നിഹിതരായിരുന്നു.

എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കല്‍, വൈസ് പ്രസിഡന്റ് സുസ്മിത സ്‌കറിയ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരിലിറ്റ് എഫ്‌സിസി, ഡെപ്യൂട്ടി പ്രസിഡന്റ് ജോയല്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ജുവല്‍ റാണി സോമി, സ്റ്റേറ്റ് കൗണ്‍സിലര്‍ റ്റിയ ടെസ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അക്ഷയ് സണ്ണി, അജോ സണ്ണി എന്നിവരും വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള യുവജനങ്ങളും പങ്കെടുത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.