മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി സെന്റ് മേരീസ് ബസിലിക്കയിൽ തിരുപ്പിറവി ദിനത്തിൽ കുർബാന അർപ്പിക്കുമോ? മുന്നൊരുക്കമായി ബിഷപ്പുമാർക്ക് കർശന നിർദ്ദേശം

മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി സെന്റ് മേരീസ് ബസിലിക്കയിൽ തിരുപ്പിറവി ദിനത്തിൽ കുർബാന അർപ്പിക്കുമോ? മുന്നൊരുക്കമായി ബിഷപ്പുമാർക്ക് കർശന നിർദ്ദേശം

കൊച്ചി : സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാരും മെത്രാപ്പോലീത്താമാരും എവിടെ ഒക്കെ ബലിയർപ്പണം നടത്തുന്നുവോ അവിടെ ഒക്കെ സിനഡ് നിഷ്കർഷിച്ച ഏകീകൃത വിശുദ്ധ ബലിയർപ്പണം മാത്രമേ നടത്താൻ പാടുള്ളൂ എന്ന് പിതാക്കൻമാരെ ഓർമിപ്പിച്ച് കല്പന   മലബാർ സഭാ തലവൻ  മാർ ജോർജ് ആലഞ്ചേരി  ഇന്ന്  കല്പന പുറത്തിറക്കി.    ഇതോടു കൂടി വിമത സ്വരം ഉയർത്തുന്നവരുടെ മുന്നിൽ മറ്റു മാർഗങ്ങൾ എല്ലാം അടഞ്ഞിരിക്കുകയാണ്.

നിലവിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ മാത്രമാണ് ഔദ്യോഗിക കുർബ്ബാന അർപ്പണത്തിന് അല്പം ബുദ്ധിമുട്ടുള്ളത് ; എങ്കിലും സിനഡൽ രൂപത്തിൽ വിശുദ്ധ കുർബാന ആഘോഷിക്കാൻ എറണാകുളം അതിരൂപതയിലെ ഇടവകകളിലോ സ്ഥാപനങ്ങളിലോ വരുന്ന ബിഷപ്പുമാർക്ക് സൗകര്യം ഒരുക്കാൻ എല്ലാ വൈദികരോടും നിർദ്ദേശിക്കണമെന്ന് എറണാകുളം അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരിയായ മാർ ആന്റണി കരിയിലിനോട് കത്തിലൂടെ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

2021-ലെ മംഗളവാർത്തകാലത്തിന്റെ ആദ്യ ഞായർ മുതൽ എല്ലാ മെത്രാന്മാരും സീറോ മലബാർ സഭയിൽ എല്ലായിടത്തും ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന ആഘോഷിക്കും എന്ന സിനഡ് തീരുമാനത്തിന് വിരുദ്ധമായി പല മെത്രാന്മാരും പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിലാണ് മാർ ആലഞ്ചേരി ഈ കല്പന പുറത്തിറക്കിയത് എന്നത് ശ്രദ്ധേയമാണ്. സ്വയം ഭരണാധികാര സഭയായതിനാൽ സഭാ സിനഡിന്റെ തീരുമാനത്തിന് വിരുദ്ധമായി തീരുമാനം അടിച്ചേൽപ്പിക്കാനും റോമിന് സാധിക്കില്ല എന്നതിനാൽ സിനഡ് കൂട്ടായ്മയ്ക്ക് വിരുദ്ധമായി പ്രവത്തിക്കുന്നവർക്ക് ഈ തീരുമാനം അംഗീകരിക്കാതെ വേറെ വഴിയില്ല.

മാർ ആന്റണി കരിയിലിനെ “എറണാകുളം അതിരൂപതയുടെ എന്റെ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ “ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് വഴി തന്റെ പ്രതിനിധിയായിട്ടാണ് മാർ കരിയിൽ ഭരണനിർവ്വഹണം നടത്തുന്നത് എന്ന് അസന്നിഗ്ധമായി പ്രസ്താവിക്കുക കൂടെ ചെയ്തിട്ടുണ്ട് മാർ ആലഞ്ചേരി  ഈ കത്തിലൂടെ. 35 രൂപതകൾ ഉള്ള സീറോ മലബാർ സഭയിൽ എറണാകുളം - അങ്കമാലി രൂപത മാത്രമാണ് സിനഡ് തീരുമാനത്തിൽ നിന്നും വ്യതിചലിച്ച് നിലപാട് എടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.