കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി ശിവൻകുട്ടി. അടിയന്തര റിപ്പോർട്ട് ജില്ലാ ലേബർ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂർ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. അക്രമത്തിൽ 156 ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിലെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.
തൊഴിലാളികളുടെ ക്യാമ്പിൽ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.
അതേസമയം പൊലീസിന് നേരയുണ്ടായ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംഘടിതമായ ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതിന്റെ പിന്നിലെ കാരണം പുറത്തുവരണം. ആക്രമണത്തിന്റെ ഉത്തരവാദിത്തതില്‍ നിന്നും തൊഴിലുടമയ്ക്ക് മാറി നില്‍ക്കാനാവില്ലെന്നും സംഘടന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ചൂരക്കോട് കിടെക്‌സിൽ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികൾ സംഘർഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷം. തൊഴിലാളികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസിന് നേരെ അക്രമികൾ സംഘർഷം അഴിച്ചുവിടുകയായിരുന്നു. അക്രമികൾ രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചു. ആക്രമണത്തിൽ കുന്നത്തുനാട് എസ്ഐ വി.ടി ഷാജൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.