ചരിത്ര നേട്ടവുമായി ജോ ബൈഡൻ

ചരിത്ര നേട്ടവുമായി ജോ ബൈഡൻ

വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ഥിയും നേടാത്ത അത്ര വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കി. ഏഴ് കോടിയിലധികം വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. അതായത് ഇനിയും വോട്ടുകള്‍ ബൈഡന് ലഭിച്ചുകൊണ്ടിരിക്കും. അതോടെ റെക്കോഡിന്റെ പകിട്ട് കൂടും.

70.8 മില്യണ്‍ വോട്ടുകളാണ് അമേരിക്കന്‍ സമയം ബുധനാഴ്ച പകല്‍ 2.30 വരെ ബൈഡന്‍ നേടിയത്. കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡ് ഇതുവരെ ബറാക് ഒബാമയുടെ പേരിലായിരുന്നു. 2008ല്‍ അദ്ദേഹം 69.4 മില്യണ്‍ വോട്ടുകളാണ് നേടിയത്. നിലവില്‍   ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 30 ലക്ഷത്തിലധികം വോട്ടുകള്‍ ബൈഡന്‍ നേടിക്കഴിഞ്ഞു.

അതേസമയം, കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് കൊണ്ട് അമേരിക്കയില്‍ പ്രസിഡണ്ടാകണം എന്നില്ല. ഇലക്ട്രല്‍ വോട്ടുകള്‍ എത്ര ലഭിച്ചു എന്നതാണ് പ്രധാനം. ഓരോ സംസ്ഥാനത്തിനും ജനസംഖ്യ അനുസരിച്ച് ഇലക്ട്രല്‍ വോട്ടുകളില്‍ വ്യത്യാസമുണ്ടാകും. 538 ഇലക്ട്രല്‍ വോട്ടുകളാണ് മൊത്തമുള്ളത്. 270 എണ്ണം ലഭിച്ചാല്‍ പ്രസിഡണ്ടാകാം.

ജോ ബൈഡന് ഇതുവരെ 264 വോട്ടുകള്‍ ലഭിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . അതായത് ആറ് വോട്ടുകള്‍ കൂടി ലഭിച്ചാല്‍  പ്രസിഡണ്ട്  പദവിയിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.