രാജ്യത്ത് രണ്ട് കോവിഡ് വാക്സിന്‍ കൂടി ഉടനെത്തും; അനുമതിക്ക് വിദഗ്ധ സമിതി ശുപാര്‍ശ

രാജ്യത്ത് രണ്ട് കോവിഡ് വാക്സിന്‍ കൂടി ഉടനെത്തും; അനുമതിക്ക് വിദഗ്ധ സമിതി ശുപാര്‍ശ

ന്യൂഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകള്‍ കൂടി ഉടനെത്തും. കൊവോവാക്സിനും കോര്‍ബെവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇവയ്ക്ക് അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് കൊവോവാക്സിന്‍. ബയോളജിക്കല്‍ ഇ ആണ് കോര്‍ബെവാക്സിന്‍ നിര്‍മ്മാതാക്കള്‍. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോള്‍നുപിരാവിറിനും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോവിഡ് വിദഗ്ധ സമിതി ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. മൂന്ന് ശുപാര്‍ശകളും ഡി.സി.ജി.ഐ യുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 600 കടന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് മണിപ്പൂരില്‍ സ്ഥിരീകരിച്ചു. ഗോവയിലും ആദ്യത്തെ ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തു.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.